അന്തരിച്ച എം ജി രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജാ രാധാകൃഷ്ണന്‍ നിര്യാതയായി

തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു ഇവർക്ക്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ് കെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രശസ്ത സംഗീത സംവിധായകന്‍ പരേതനായ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.

2013ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു ഇവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!