മമ്മൂട്ടി ചിത്രമായ ‘ഷൈലോക്ക്’ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാന സെന്ററുകളിലെല്ലാം മികച്ച കളക്ഷൻ നേടുകയാണ്. ചിത്രം വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ആരാധകര്‍ക്ക് വിജയസമ്മാനവുമായി എത്തിയിരിക്കുകയാണ് ഷൈലോക്ക് ടീം. യൂട്യൂബിലൂടെ സക്സസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടാണ് പ്രേക്ഷകരോട് സന്തോഷം അറിയിച്ചത് . കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ ആകെ 313 തീയേറ്ററുകള്‍ പ്രദർശിപ്പിച്ചു. ഇതിനോടകം മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക് . നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ നൽകിയിരിക്കുന്നത്. രാജ്കിരണ്, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജോണ്‍ വിജയ് എന്നിവര്‍ മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗിനെക്കുറിച്ച് ഫേസ്ബുക്കില്‍ വ്യാജപ്രചരണം നടന്നിരുന്നു. ആമസോണ്‍ പ്രൈമില്‍ ഷൈലോക്ക് ഫെബ്രുവരി 23ന് റിലീസ് ചെയ്യപ്പെടും എന്നതായിരുന്നു പ്രചരണം. എന്നാല്‍ ഇതൊരു വ്യാജപ്രചരണം മാത്രമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.