ധനുഷ് ചിത്രം അസുരന്റെ കന്നഡ റീമേക്കിൻറെ ചർച്ചകൾ നടക്കുന്നതായി നിർമ്മാതാവ് കലൈപുലി എസ് താനു സ്ഥിരീകരിച്ചു. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ചൈനീസ് റീമേക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എല്ലാം അദ്ദേഹം നിഷേധിച്ചു. കന്നഡ റീമേക്ക് വെട്രിമാരന്റെ അടുത്ത അനുയായികളിലൊരാളാണ് സംവിധാനം ചെയ്യുന്നത്.
വെട്രിമാരൻ – ധനുഷ് ഇരുവരും ഒന്നിച്ച അസുരൻ വാണിജ്യപരവും നിരൂപണപരവുമായും വലിയ വിജയമാണ് നേടിയത്. തമിഴ് നാട്ടിൽ ചിത്രം 100 ദിവസം ഓടുകയും ചെയ്തു. മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിലെ നായിക. മഞ്ജുവിൻറെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്.