ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിക്കും

പൊതുവേ പുരുഷന്മാർക്കു ലൈംഗികതൃഷ്ണ സ്വൽപം കൂടുതലായിട്ടാണു കണ്ടു വരുന്നത്. മനുഷ്യരാശിയുടെ നിലനിൽപിന് ഇത് ആവശ്യമാണെന്നു കരുതാം. കുടുംബ ഭദ്രതയ്ക്കു ലൈംഗിക ബന്ധം ഏതൊരു പ്രായത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിച്ചു കൊടുത്തു കൊള്ളും.

കൂടുതൽ പ്രാവശ്യം ലൈംഗികബന്ധത്തിലേർപ്പെടുന്നതു കൊണ്ടു യോനീദ്വാരം അയഞ്ഞു പോവുകയില്ല. യോനിയുടെ ഏറ്റവും കുടുസായ ഭാഗം ബാഹ്യ കവാടത്തിനു സമീപമുള്ള ‘ഇൻട്രോയ്റ്റസ്’ എന്ന ഭാഗമാണ്. പ്രസവ സമയത്തു കുഞ്ഞിന്റെ തല ഇവിടെ ക്കൂടി പുറത്തേക്കു വരുന്ന സമയത്ത് ആ ഭാഗം തീവ്രമായി വികസിച്ചു പൊട്ടിക്കീറാൻ സാധ്യതയുണ്ട്. ഇതു മറികടക്കാൻ പ്രസവവേദനയോടൊപ്പം യോനി അവിടെവരെ മുറിക്കാറുണ്ട്. പ്രസവാനന്തരം അവിടെ തുന്നൽ ഇടുകയും ചെയ്യും. ഇതു പഴുപ്പോ അന്യവസ്തുക്കളോ ആണെന്നു കരുതി പല സ്ത്രീ കളും വലിച്ചു കളയാറുണ്ട്. തൽഫലമായി യോനീദ്വാരം വലുതായി കിടന്നേക്കാം. ഇതു വീണ്ടും തയ്യലിട്ടു ശരിയാക്കാവുന്നതേയുള്ളൂ. പ്രസവസമയം ദീർഘിച്ചു പോയാലും ഗര്‍ഭപാത്രം പുറത്തേക്കു തള്ളി പ്രൊലാപ്സ് വന്നാലും ലൈംഗികബന്ധ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഒരു സർജനെ സമീപിച്ചു നിങ്ങളിരുവരുടെയും പ്രശ്നങ്ങൾ പരിഹരിച്ചു സന്തുഷ്ട കുടുംബജീവിതം വീണ്ടെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!