മാനസിക കാരണങ്ങൾ കൊണ്ടും വജൈനിസ്മസ് ഉണ്ടാകാം

ലൈംഗികത എന്നത് ഒരേ സമയം പങ്കാളികളുടെ മനസ്സും ശരീരവും ഇടപെടുന്ന ഒരു പ്രക്രിയയാണ്. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തിനു ഒറ്റയ്ക്കോ രണ്ടു ഘടകങ്ങള്‍ക്കൊ പ്രശ്നം ഉണ്ടായാല്‍ ആനന്ദപൂര്‍ണ്ണമയ ലൈംഗിക ബന്ധം സാധ്യമാകില്ല. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വജൈനിസ്മസ്, ചിലപ്പോള്‍ ഇവ രണ്ടും ചേര്‍ന്നും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

യോനീ പേശികള്‍ മുറുകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആകാത്ത ഒരു അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചാല്‍ കടുത്ത വേദന ഉണ്ടാകും. മാനസിക കാരണമായി പൊതുവെ പറയുന്നത് ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനു ഇരയായതോ, തെറ്റായ ലൈംഗിക വിദ്യാഭ്യാസമോ, ഇണയോടുള്ള താല്പര്യക്കുറവോ, ഇണയുടെ പെരുമാറ്റത്തില്‍ നിന്നും ഉണ്ടാകുന്ന ഭീതിയോ, ഇണയുടെ ലൈംഗിക വൈകൃതങ്ങളൊ ഒക്കെയാണ്. ഇതേ തുടര്‍ന്നും യോനീഭിത്തി ഇറുകിപിടിക്കാന്‍ ഇടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!