ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികൾ സ്വയമറിയാതെയെന്നോണം പ്രവർത്തിക്കുന്നതാണ് വജൈനിസ്മസിനു കാരണം. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് സ്വയം രക്ഷപ്പെടാനെന്നോണമാണ് യോനീപേശികൾ ചുരുങ്ങി മുറുകുന്നത്. ശരീരിക ബന്ധത്തിനു തടസമുണ്ടാക്കുന്ന ഒന്നാണ് വജൈനിസ്മസ്. യോനീ പേശികള്‍ മുറുകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആകാത്ത ഒരു അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചാല്‍ കടുത്ത വേദന അനുബവപ്പെടും. ചിലപ്പോള്‍ രക്തശ്രാവത്തിനും ഇടവരുത്തും. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വജൈനിസ്മസ്, ചിലപ്പോള്‍ ഇവ രണ്ടും ചേര്‍ന്നും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.
ലോകത്ത് ഏതാണ്ട് 0.01 % സ്ത്രീകള്‍ക്ക് വജൈനിസ്മസ് ഉള്ളതായാണ് കണക്കാക്കപ്പെടുന്നു ശരിയായ ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.മനസിന്റെ ആഴങ്ങളിലെന്തോ പതുങ്ങിക്കിടക്കുന്ന ലൈംഗീക വിരക്തി, ഭയം, പാപബോധം, ചെറുപ്പ കാലത്തുണ്ടായ തിക്താനുഭവങ്ങൾ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം. സ്ത്രീകൾക്കു ലൈംഗിക താത്പര്യം ഉണ്ടായിരിക്കുകയും എന്നാൽ യോനി പ്രവേശനം സാധിക്കാത്തതിനാൽ ലൈംഗികാനന്ദം അനുഭവിക്കാൻ കഴിയാതെ വരുകയും ചെയ്യും. ഇത് സ്ത്രീയെ കടുത്ത അസ്വസ്ഥതയിലാക്കും.