വസന്തബാലന് സംവിധാനം ചെയ്ത് ആക്ഷന്‍ തമിഴ് ചിത്രമാണ് ജയില്‍. ജി. വി. പ്രകാശ് കുമാര്‍, രാധിക ശരത്കുമാര്, യോഗി ബാബു, റോബോ ശങ്കര്‍, പ്രേംജി അമരന്, അബര്‍ണതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നു.
ജി. വി. പ്രകാശ് കുമാര്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഹിന്ദിയിലും, തെലുങ്കിലും ഡബ്ബ് ചെയ്തിറക്കുമെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നത്. ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. 2020 ന്റെ തുടക്കത്തില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിരുന്ന ചിത്രം ചില കാരണങ്ങളാല്‍ റിലീസ് മാറ്റിയിരുന്നു. ക്രൈക്സ് സിനി ക്രിയേഷന്‍സിന്റെ പ്രൊഡക്ഷന്‍ ബാനറില്‍ ശ്രീധരന് മരിയധാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.