മുംബൈ: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയി കണ്ടെത്തിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്ക്കരിച്ചു. മുംബൈ വിലേ പാർലെ ശ്മശാനത്തിൽ നാല് മണിയോടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. സുശാന്തിന്റെ അച്ഛനും സഹോദരങ്ങൾ അടക്കമുള്ള കുടുംബാംഗങ്ങളും പാട്നയിൽ നിന്ന് എത്തിയിരുന്നു. ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. ശ്രദ്ധാ കപൂർ, കൃതി സനോൺ, വിവേക് ഒബ്റോയ്, രൺവീർ ഷൂരി, വരുൺ ശർമ എന്നിവർ ബോളിവുഡിൽ നിന്ന് സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ വാദം. പോസ്റ്റ്മോർട്ടത്തിലും മരണം ശ്വാസമുട്ടിയാണെന്നാണ് വിവരം.