”മൂത്തോന്‍ ഗീതു മോഹന്‍ദാസിന്റെ കവിതയാണ്.. നിര്‍മ്മാതാവ് അപൂര്‍വ അസ്രാനി

നിവിൻ പോളി കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ സാഹസിക ചലച്ചിത്രമാണ് ‘മൂത്തോൻ’. ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ്. ഇപ്പോളിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേശീയ പുരസ്‌ക്കാര ജേതാവായ എഡിറ്ററും നിര്‍മ്മാതാവുമായ അപൂര്‍വ അസ്രാനി.

”മൂത്തോന്‍ ഗീതു മോഹന്‍ദാസിന്റെ കവിതയാണ്. പ്രത്യേകിച്ചും രണ്ട് മുന്‍നിര പുരുഷന്‍മാരുടെ വികാരാധീനമായ പ്രണയകഥ ചിത്രീകരിച്ച രംഗങ്ങളില്‍. നിവിന്‍ പോളിയുടെയും റോഷന്‍ മാത്യവിന്റെയും മികച്ച പ്രടനങ്ങള്‍ക്ക് ആശംസകള്‍” എന്നാണ് അസ്രാനിയുടെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!