അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ‘സുനാമി’ ചിത്രീകരണം പുനഃരാരംഭിച്ചു

കോവിഡ് ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള സിനിമയാണ് ‘സുനാമി’. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിയത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം തുടങ്ങുന്ന ആദ്യ മലയാള ചിത്രവും ഇപ്പോൾ സുനാമി തന്നെയാണ്. അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. ലാൽ & ജൂനിയർ സംവിധാനം നിർവഹിക്കുന്ന ‘സുനാമി’.

എറണാകുളം കച്ചേരിപ്പടിയിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയുണ്ടായി. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത് ഇനി. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ് നിർവഹിക്കുന്നത്.

സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ 50 പേർ മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുതിരിക്കുന്നത്. തെർമൽ സ്കാനർ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം ആരംഭിച്ചത്. ബാലു വർഗീസാണ് നായകൻ. കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!