മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ താരമാണ് മംമ്ത മോഹൻദാസ്. ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ വെള്ളിത്തിരയിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ കൊറോണ വൈറസ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ മംമ്ത മോഹൻദാസ് ഒരു വഴി പറയുകയാണ്.
അഭിനേതാക്കളൊന്നും മുന്‍കൂട്ടി പ്രതിഫലം വാങ്ങിക്കാതെ ഒരു സിനിമ എടുക്കണം. അതില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. സിനിമ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ച ശേഷം ലാഭം ഉണ്ടായാല്‍ മാത്രം ആ തുക അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പങ്കിട്ടെടുക്കണം. ഈ പ്രതിസന്ധി മറികടക്കാന്‍ ഇതൊക്കെയേ വഴിയുളളൂ.- മംമ്ത മോഹന്‍ദാസ് പറയുന്നു.