1982ലാണ് ഒരു ബാലതാരമായി ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലൂടെ ബൈജു സന്തോഷ് എന്ന തിരുവനന്തുപുരത്തുകാരൻ ചലച്ചിത്ര ലോകത്തിലേക്ക് കടന്നു വരുന്നത്. ബാലചന്ദ്രമേനോനായിരുന്നു ആ ചിത്രം സംവിധാനം ചെയ്തത്. ഇതിനോടകം നൂറോളം ചിത്രങ്ങളിൽ ബൈജു അഭിനയിച്ച് കഴിയുകയുണ്ടായി. ഇപ്പോളിതാ സിനിമയില്‍ പലപ്പോഴും കടുത്ത അവഗണനയ്ക്ക് താന്‍ ഇരയായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് താരം.
സിനിമയിൽ എന്നെ ആരും വേദനിപ്പിച്ചതായി ഓർക്കുന്നില്ല. പല സ്ഥലങ്ങളിലും കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ട്. ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്പോൾ അതിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പേരെഴുതി കാണിക്കുമ്പോൾ ഏറ്റവും പ്രാധാന്യം കുറഞ്ഞ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിലായിരിക്കും എന്റെ പേര്. ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. സമയം വരുമ്പോൾ അതിനു പകരം കൊടുക്കാൻ എനിക്കറിയാം. താരം പറയുന്നു,