മഴവിൽ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയിൽ കൂടി മിനി സ്ക്രീൻ രംഗത്തിലേക്ക് ചുവടെടുത്ത് വച്ച താരമാണ് മഞ്ജു. പിന്നീട് മാറിമായത്തിൽ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയിൽ എത്തുകയുമാണ് ഉണ്ടായത് മഞ്ജു, ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുത്ത ഒരു താരമാണ്. ഇപ്പോളിതാ തന്റെ പഴയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവര്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് പുതിയ അക്കൗണ്ടുമായി എത്തിയിരിക്കുകയാണ് നടി.
‘അരുമയാര്‍ന്ന നന്മ്ബര്ഗളേ… പഴയ ഇന്‍സ്റ്റാഗ്രാം ഐഡി റിക്കവര്‍ ചെയ്ത് എടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യയായ ഞാന്‍ അവതരിപ്പിക്കുന്ന എന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഐഡി. കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ. ഇന്‍സ്റ്റഗ്രാമില്‍ കണ്ട് വരുന്ന എന്റെ മുഖമുള്ള മറ്റ് ഒരു ഐഡികള്‍ക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കല്‍പ്പികമായോ യാതൊരു ബന്ധവുമില്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. നന്ദി നമസ്കാരം’.മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.