ഡായമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ അനുശ്രീയുടെ വസ്ത്രധാരണ ശൈലിയും മുടിയുമെല്ലാം അന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു. അവാര്‍ഡ് ചടങ്ങുകളില്‍ പോലും തനി നാടന്‍ പെണ്‍ക്കുട്ടിയായി സാരി അണിഞ്ഞെത്തിയിരുന്ന അനുശ്രീ ബോളിവുഡ് താരങ്ങളില്‍ നിന്ന് പോലും പ്രശംസ നേടുകയുണ്ടായിരുന്നു.
ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് ഏറെ ശ്രദ്ധ നേടുന്നത്. അമ്പട കള്ളാ സണ്ണിക്കുട്ടാ., എന്നാണ് അനുശ്രീ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.