വാഷിംഗ്ടണ്‍ ഡിസി : കോവിഡ് മഹാമാരിയുടെ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങും നീട്ടിയിരിക്കുന്നു. ചടങ്ങു രണ്ടു മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇതുപ്രകാരം 2021 ഫെബ്രുവരി 28നു നടക്കേണ്ട ചടങ്ങ് ഏപ്രില്‍ 25 ലേക്കാണ് മാറ്റി വച്ചിരിക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ച് ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാര്‍ഡ് ചടങ്ങിന്റെ തീയതിയിലും മാറ്റം വരുത്തിയിയിരിക്കുന്നു . കൊറോണ വൈറസ് രോഗ വ്യാപനം മൂലം ഒട്ടനവധി സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ഇവയ്ക്കെല്ലാം ഈ വര്‍ഷം അവസാനത്തോടുകൂടി മാത്രമേ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇത് പരിഗണിച്ചാണ് ഓസ്കര് ചടങ്ങിന്റെ തീയതി നീട്ടിയതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതിനു മുന്‍പ് മൂന്ന് തവണ മാത്രമാണ് ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് മുടങ്ങുകയോ തീയതി നീട്ടി വയ്ക്കുകയോ ചെയ്തിട്ടുള്ളത് .