”സി​നി​മ​ ​ഒ​രു​ ​ക​ലാ​രൂ​പ​മാ​ണ് അ​ത് ​എ​പ്പോ​ഴും​ ​സം​ശു​ദ്ധ​മാ​യി​രി​ക്ക​ണം…തുറന്ന് പറച്ചിലുമായി താരം

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരിയായ ശ്രീജയെ അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കേറിയ താരമാണ് നിമിഷ സജയന്‍. ഇപ്പോളിതാ സി​നി​മ​യ്‌ക്കു​ള്ളി​ലെ​ ​ അടുക്കള ​രാ​ഷ്ട്രീ​യ​ത്തോ​ട് തനിയ്ക്ക് ​തീ​രെ​ ​യോ​ജി​പ്പില്ലെന്ന് വെളിപ്പെടുത്തുകയാണ് നിമിഷ സജയൻ.

സി​നി​മ​ ​ഒ​രു​ ​ക​ലാ​രൂ​പ​മാ​ണ്. അ​ത് ​എ​പ്പോ​ഴും​ ​സം​ശു​ദ്ധ​മാ​യി​രി​ക്ക​ണം. അ​തി​ൽ​ ​ഒ​രി​ക്ക​ലും​ ​വ്യ​ക്തി​ ​താ​ത്പ​ര്യ​ങ്ങ​ളോ​ ​ഗ്രൂ​പ്പി​സ​മോ​ ​ ക​ട​ന്നു​ ​വ​രാ​ൻ​ ​പാ​ടി​ല്ലെന്ന് കേരള കൗമുദിയുമായുള്ള അഭിമുഖത്തിൽ താരം പറയുന്നു.

ഡ​ബ്ലി​യുസിസിയുടെ കടന്നു വരവോടെ ​സ്ത്രീ​ക​ളോ​ട് ​മോ​ശ​മാ​യി​ ​പെ​രു​ മാ​റു​ന്ന​വ​ർ​ക്കി​ട​യി​ൽ​ ​പേ​ടി​യു​ണ്ടായിട്ടു​ണ്ട്. ​സ്ത്രീ​ക​ളു​ടെ​ ​ഇ​ട​യി​ൽ​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ശ​ക്തി​ ​വ​ന്ന​തി​ൽ​ ​ഞാ​ൻ​ ​സ​ന്തോ​ഷി​ക്കു​ന്നു. ​സ്ത്രീ​യും​ ​പു​രു​ഷ​നും​ ​ഒ​രു​പോ​ലെ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​മേ​ഖ​ല​യാ​ണ് ​സി​നി​മ. ​എ​ന്നാ​ൽ​ ​ഇ​വി​ടെ​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ഫ​ലം​ ​എ​പ്പോ​ഴും​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​മാ​ത്ര​മാ​ണ്. എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​സ​മ​ത്വം​ ​എ​ന്ന​താ​ണ് ​ഫെ​മി​നി​സ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മു​ദ്രാ​വാ​ക്യം നടി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!