വിവാഹത്തെക്കുറിച്ചും വിവാഹത്തകർച്ചയെക്കുറിച്ചും വെളിപ്പെടുത്തി താരം

‘കാശ്മീര’ത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയരാമൻ. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചും വിവാഹത്തകർച്ചയെക്കുറിച്ചും വെളിപ്പെടുത്തുകയാണ് താരം.

സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നടൻ രഞ്ജിത്തുമായി പ്രണയത്തിലായത്. രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും വിട്ടുനിന്നു. എന്നാൽ അധികം വൈകാതെ തന്നെ വേർപിരിയുകയായിരുന്നു ഉണ്ടായത്.

രഞ്ജിത്തുമായി ഉള്ള ബന്ധം വേർപിരിഞ്ഞത് തന്നെ മാനസികമായി തളർത്തി. കൃത്യതയുള്ള കാര്യങ്ങൾ മാത്രം ചെയ്താലേ ജീവിതത്തിൽ വിജയിക്കൂ. അനുഭവങ്ങളിലൂടെ പഠിച്ച കാര്യമാണത്. ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങൾ ചെയ്തപ്പോൾ അതൊക്കെയും പരാജയപ്പെട്ടിട്ടുണ്ട്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു.

ഞാനാണ് ഡ്രൈവിങ് സീറ്റിൽ. അപ്പോൾ നല്ല കാര്യങ്ങളുടേയും മോശം കാര്യങ്ങളുടേയും ഉത്തരവാദി ഞാൻ തന്നെയല്ലേ?. അതേറ്റെടുക്കാൻ ധൈര്യം കാണിച്ചതോടെ തെറ്റുകൾ തിരുത്താനുള്ള ആത്മ വിശ്വാസവും എനിക്കുണ്ടായി.

മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കിൽ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്. നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു.

കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു. ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണ് എന്ന് തുറന്നു പറയുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!