വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘എഫ്ഐആര്‍(FIR)’. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഈ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തില്‍ ഗൗതം മേനോനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു ആനന്ദ് ആണ്. മഞ്ജിമ മോഹന്‍, റേബ മോണിക്ക ജോണ്‍, റൈസ വില്‍സണ്‍, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.