ദുൽഖർ സൽമാൻ നായകനാവുന്ന “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. സംവിധായകൻ പ്രിയദർശൻറെ മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക . സുരേഷ് ഗോപി, ശോഭന, ഉർവശി,കെ പി എ സി ലളിത, മേജർ രവി,ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ശോഭനയും, സുരേഷ് ഗോപിയും ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് .
ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ്റെ മകൻ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. 2020ൽ ദുൽഖറിന്റേതായി ഒരുങ്ങുന്ന ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റേതായി ഇറങ്ങിയ പോസ്റ്ററും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.