തിരിച്ചുവരവ് ഗംഭീരമാക്കി തൻറെ പ്രതാപകാലത്തേക്ക് തിരിച്ചുഐപോകാൻ ഉള്ള വഴിയിലാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തിരിച്ചെത്തിയ സുരേഷ് ഗോപി ഇപ്പോൾ അഭിനയിക്കുന്നത് നിതിൻ രഞ്ജി പണിക്കരുടെ കാവൽ എന്ന ചിത്രത്തിലാണ്. ആക്ഷൻ സൂപ്പർസ്റ്റാർ ആക്ഷനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാകും കാവൽ. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ടോമിച്ചൻ മുളകുപ്പാടമാണ്.
മുളകുപാടം ഫിലിംസിൻറെ ബാനറിൽ ടോമിച്ചൻ നിർമിക്കുന്ന ചിത്രത്തെ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. പുലിമുരുഗൻ, രാമലീല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ച തൊമ്മിച്ചൻറെ ഈ ചിത്രത്തിൽ ജോജു ജോസഫ്, മുകേഷ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ഉണ്ട്. ടോമിച്ചൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജോണി ആന്റണി, രഞ്ജിത് ശങ്കർ, അമൽ നീരദ്, ഖാലിദ് റഹ്മാൻ എന്നിവരുടെ ഒപ്പം സഹസംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് മാത്യൂസ് തോമസ് .