ലൈംഗിക ജീവിതം എല്ലാ ബന്ധങ്ങളിലും വളരെയധികം മുൻതൂക്കം ഉള്ളത് ഒന്നാണ്. കുടുംബ ഭദ്രതയ്ക്കു ലൈംഗിക ബന്ധം ഏതൊരു പ്രായത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യകരവും ഉന്മേഷകരവുമായ കുടുംബജീവിതത്തിന് പ്രധാന പങ്കുവഹിക്കുന്നത് ആരോഗ്യകരമായ കിടപ്പറ തന്നെയാണ്. കിടപ്പറയില്‍ പങ്കാളികള്‍ പരസ്പരം നന്നായി മനസിലാക്കുന്നതും ചില ശീലങ്ങള്‍ പിന്തുടരുന്നതും മികച്ച ലൈംഗികാനുഭവം സാധ്യമാകും. ഇതിലൂടെ മികച്ച കുടുംബ ബന്ധം നിലനിർത്താൻ സാധിക്കും.
ആരോഗ്യപരമായും മാനസികപരമായും സാധാരണ ഒരു പ്രക്രിയയിലൂടെ ഇത് ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. ദിവസവും കൂടുതല്‍ വെള്ളം കുടിക്കുന്നത് ലൈംഗികജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെള്ളം കുടിക്കുമ്പോള്‍ കോശങ്ങളിലേയ്ക്ക് എത്തുന്ന ഓക്സിജന്റെ അളവ് കൂട്ടുന്നു. കൂടാതെ യോനിയിൽ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ഇത് ശരീരത്തിന് കൂടുതല്‍ ആരോഗ്യവും ഉന്മേഷവും നല്‍കും. കൂടാതെ രതിമൂര്ച്ഛയുടെ സമയത്ത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.