ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് മലയാള ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയയത്തിലേക്ക് അരങ്ങേറ്റം കുറിച്ച അനുശ്രീയുടെ വസ്ത്രധാരണ ശൈലിയും മുടിയുമെല്ലാം അന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഏറെ തരംഗമാകുന്നത്.
ആരാഴ്ചത്തെ ഇടവേളയ്ക്കുശേഷം പട്ടുപാവാട ഉടുത്തു വന്നിരിക്കുന്നുവെന്ന ക്യാപ്ഷനോടു കൂടിയാണ് അനുശ്രീ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇടക്കൊക്കെ വെസ്റ്റേണ്‍ സ്റ്റൈലും പ്രോത്സാഹിപ്പിക്കണമെന്നും അനുശ്രീ ആവശ്യപ്പെടുകയാണ്. പഴയ തറവാട് നാലുകെട്ട് വീടിനുമുന്നില്‍ നിന്നാണ് അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്. ചുവപ്പ് പട്ടുപാവാടയും പച്ച ബ്ലൗസും മുല്ലപ്പൂവും ചൂടി ശാലീന സുന്ദരിയായി താരം നില്കുനുണ്ട്.