”എന്‍റെ ഹൃദയത്തിന്‍റെ ഒരു ഭാഗമാണ് നിനക്കൊപ്പം വന്നത്.. മറ്റൊരു ഭാഗത്ത് എപ്പോഴും നീ ജീവിച്ചിരിക്കും..’സുശാന്ത് സിങ് രജ്പുതിന് ഹൃദയം തൊടുന്ന കുറിപ്പുമായി താരം

അന്തരിച്ച താരം സുശാന്ത് സിങ് രജ്പുതിന് ഹൃദയം തൊടുന്ന കുറിപ്പുമായി നടിയും സുഹൃത്തുമായ കൃതി സനോന്‍ രംഗത്ത് എത്തിയിരിക്കുന്നു. സുഷാന്തിന്‍റെ ആത്മഹത്യയെ കുറിച്ചും വിഷാദ രോഗത്തെ കുറിച്ചുമായിരുന്നു കൃതിയുടെ കുറിപ്പ്‌.

കൃതിയുടെ കുറിപ്പ്‌:

സുഷ്, ചിന്താശേഷിയുള്ള മനസാണ് നിന്‍റെ അടുത്ത സുഹൃത്തും മോശം ശത്രുവും. ജീവിക്കുന്നതിനെക്കാള്‍ ഭേദം മരിക്കുന്നതാണ് എന്നൊരു നിമിഷം നിനക്ക് തോന്നിയല്ലോ എന്നോര്‍ക്കുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു.

ആ നിമിഷം നിനക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നെങ്കിലോ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. നിന്നെ സ്നേഹിക്കുന്നവരെ കുറിച്ച് ഒരു നിമിഷം നിനക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

നിന്‍റെ ഹൃദയം തകര്‍ത്തത് എന്താണെന്നു അറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പക്ഷെ, എനിക്ക് അതിനു സാധിച്ചില്ല.. അങ്ങനെ എത്രയോ കാര്യങ്ങള്‍…

എന്‍റെ ഹൃദയത്തിന്‍റെ ഒരു ഭാഗമാണ് നിനക്കൊപ്പം വന്നത്. മറ്റൊരു ഭാഗത്ത് എപ്പോഴും നീ ജീവിച്ചിരിക്കും. ഇനിയൊരിക്കലും ലഭിക്കില്ലെങ്കിലും നിന്‍റെ സന്തോഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!