ബെൽകാലിസ് മാർലേണിസ് അൽമാൻസർ ഒരു അമേരിക്കൻ റാപ്പർ, ഗായിക, ഗാനരചയിതാവ്, ടെലിവിഷൻ വ്യക്തിത്വം എല്ലാകുടി ഇണങ്ങുന്ന ഒരു താരമാണ്. ജനിച്ചതും വളർന്നതും ന്യൂ യോർക്കിലെ ബ്രോൺസ് നഗരത്തിലായിരുന്നു താരം. സോഷ്യൽ മീഡിയയിൽ ഒരു സ്ട്രിപ്പർ എന്ന നിലയിൽ കരിയറിനെക്കുറിച്ച് ചർച്ച ചെയ്യുന്ന വിധത്തിൽ ആദ്യം തന്നെ ശ്രദ്ധ നേടുകയുണ്ടായിരുന്നു. അവരുടെ പല പോസ്റ്റുകൾക്കും വീഡിയോകൾക്കും വൈൻ, ഇൻസ്റ്റാഗ്രാം എന്നിവയിൽ വൈറൽ ആയതിനുശേഷം അവർ ഇന്റർനാഷണൽ സെലിബ്രിറ്റിയായി മാറുകയുണ്ടായി.
കഴിഞ്ഞ മാസം തന്റെ ശരീരത്തിലെ ഏറ്റവും വലിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് കൊണ്ട് 27കാരിയായ താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. പുറം മുഴുവനും നിറഞ്ഞുനില്ക്കുന്ന ആ ടാറ്റൂ ഇടത് കാലിലേക്കും മുഴുവനും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ആ പഴയ ടാറ്റൂന് മേക്കോവർ നൽകി രിക്കുകയാണ് താരം.
”അങ്ങനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ മയില്‍ ടാറ്റൂവിനു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ഈ ആഴ്ച മുഴുവനും ഇതിനായി ഞാന്‍ വേദന അനുഭവിച്ചു.” -എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.