ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ കേസ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ കോടതിയില്‍ ക്രിമിനല്‍ പരാതി നൽകിയിരിക്കുന്നു. അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജയാണ് ബിഹാറിലെ മുസഫര്‍നഗര്‍ കോടതിയില്‍ പരാതി നൽകിയത്.

സല്‍മാന്‍ ഖാനും കരണ്‍ ജോഹറും അടക്കം എട്ട് പേര്‍ നടത്തിയ ഗൂഢാലോചനയാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുകയാണ്.

ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബന്‍സാലി, ഏക്ത കപൂര്‍, സംവിധായകന്‍ ദിനേഷ് എന്നിവരാണ് പരാതിയില്‍ പറയുന്ന മറ്റാളുകള്‍. ഇവര്‍ സുശാന്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടസ്സപ്പെടുത്തിയെന്നും സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചടങ്ങുകള്‍ക്കും സുശാന്തിനെ വിളിച്ചിരുന്നില്ലെന്നും ഇതാണ് സുശാന്തിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!