മമ്മൂട്ടിയുടെ 100 കോടി ചിത്രവുമായി വൈശാഖ്

മമ്മൂട്ടിയെ നായകനാക്കി നൂറ് കോടി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വൈശാഖ്. സംവിധായകൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ‘ന്യൂ യോർക്ക്’ എന്നാണ് അദ്ദേഹം ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മമ്മൂട്ടിയെ നായകനാക്കുന്ന ഈ ചിത്രം യു. എസ്. എ. യിലാണ് പൂർണമായും ചിത്രീകരിക്കുക. മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനിയായ യുജിഎം പ്രൊഡക്ഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. ഇര എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നവീന്‍ ജോണ്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് .

മമ്മൂട്ടിയെ നായകനാക്കി ‘പോക്കിരിരാജ’ എന്ന സിനിമയിലൂടെയാണ് വൈശാഖ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രം തന്നെ വലിയ താരങ്ങളെ മുൻനിർത്തി വിജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തിലെ തന്നെ എറ്റവും കളക്ഷൻ നേടിയ ചിത്രമായ ‘പുലി മുരുകൻ’ സംവിധാനം ചെയ്തതും വൈശാഖാണ്. കഴിഞ്ഞ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി റിലീസ് ചെയ്ത ‘മധുരരാജ’ നൂറ് കോടി ക്ലബ്ബിലെത്തി. മികച്ച വിജയ ചിത്രങ്ങൾ സംഭാവന ചെയ്ത വൈശാഖിന്റെ പുതിയ ചിത്രം വൈകാതെ തന്നെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!