കീര്‍ത്തി സുരേഷ് നായികയായി അഭിനയിച്ചു റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് ‘പെന്ഗ്വിന്’. തമിഴിന് പുറമെ ചിത്രം ഹിന്ദിയിലും, തെലുങ്കിലും മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട് ഈ ചിത്രം. ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തിരിക്കുന്നു അണിയറപ്രവർത്തകർ.
കാര്‍ത്തിക്ക് സുബ്ബരാജ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഈശ്വര്‍ കാര്‍ത്തിക്കാണ്. മഹാനടിക്ക് ശേഷം കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് പെന്ഗ്വിന്. ത്രില്ലര്‍ ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലാണ് താരം എത്തുന്നത്.
ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്. സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജൂണ്‍ 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയുന്നു.