സ്തനം എന്നത് സ്ത്രീകളുടെ നെഞ്ചിനോട് ചേര്‍ന്ന് കാണുന്ന വീര്‍ത്ത അവയവം ആണ്.രണ്ടാമത്തെ വാരിയെല്ലു മുതല്‍ ആറാമത്തെ വാരിയെല്ലുവരെ സ്തനങ്ങള്‍ക്ക് വിസ്താരം ഉണ്ടാകാം. സ്തനങ്ങളുടെ അരിക് മുകളില്‍ കക്ഷം വരെ എത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്തനങ്ങള്‍ ഒരു ചെറിയ മുകുളത്തിന്റെ വലിപ്പം തന്നെയാണ് ജനിക്കുമ്ബോഴും. പത്തു മുതല്‍ പതിനാലു വയസ്സിനും മുന്നായി ഇവ വികാസം പ്രാപിക്കാറില്ല. പ്രായ പൂര്‍ത്തിയാവുന്ന ഈ പ്രായത്തിലാണ് കക്ഷത്തിലെ രോമങ്ങള്‍ വളരുന്നത്. ഇതോടെ സ്തനങ്ങളും വളര്‍ന്നു തുടങ്ങുന്നു.ശരീരത്തില ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ സ്വാധീനത്തില്‍ സ്തനങ്ങള്‍ വളരുന്നു. സ്തനങ്ങളുടെ വലിപ്പം പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങുന്നതു വരെ അത് തുടരുന്നു.അങ്ങനെ ഒരു സ്ത്രീ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതോടെ അവളുടെ സ്തനങ്ങളും വളര്‍ച്ച പ്രാപിക്കുന്നു.
ഉറച്ച മാറിടങ്ങള്‍ എന്നതാണ് സൗന്ദര്യത്തിന്റെ ഒരു വശം. മാറിടം തൂങ്ങാതിരിയ്ക്കാന്‍ ഗര്‍ഭകാലത്തും പ്രസവ ശേഷവുമെല്ലാം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീ ഗര്ഭിണിയാകുമ്ബോള് ഇവക്ക് വീണ്ടും വ്യത്യാസം ഉണ്ടാകും. ഇടിഞ്ഞ് തൂങ്ങാനും ഇത് കാരണമാകും. ബ്രാ മാറിടത്തിന് സംരക്ഷണം കൊടുക്കുന്ന ഒന്നാണ്. ആകൃതിയ്ക്കും മാറിടം തൂങ്ങാതിരിയ്ക്കുവാനും ഇതേറെ സഹായകമാണ്. പ്രത്യേകിച്ചും ഗര്‍ഭ കാലത്തും മുലയൂട്ടുന്ന സമയത്തുമെല്ലാം ഇത് മാറിടങ്ങള്‍ക്ക് സംരക്ഷണം നല്കുന്നു. നല്ല ആകൃതിയിൽ മാറിടം എതാൻ ശെരിയായ ബ്രാ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.