ഗര്‍ഭിണിയായിരിക്കുമ്ബോള്‍ സ്തനങ്ങള്‍ക്ക് പലതരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. ആദ്യം സ്തനങ്ങള്‍, മുലഞെട്ടുകള്‍ എന്നിവ വേദനയുള്ളതാകുന്നു. പ്രസവത്തിനു മുന്നും പിന്നുമായി അവക്ക് ഇരട്ടിയോളം വലിപ്പം വയ്ക്കാം.
ആദ്യത്തെ എട്ടാഴ്ചയിലാണേറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്നത്. മുലഞെട്ടുകള്‍ക്ക് ചുറ്റുമുള്ള ഏരിയോളയിലെ മോണ്ട്ഗോമെറി ഗ്രന്ഥികള്‍ ഇരുണ്ട നിറം പ്രാപിക്കുന്നു. ഏരിയോളയുടേ നിറം തന്നെ മാറുന്നു. മുലക്കണ്ണും വലുതാകുന്നു. ഈസ്റ്റ്റജന് എന്ന അന്തഃഗ്രന്ഥി സ്രാവപ്രവര്ത്തനം മൂലം സ്തനങ്ങളിലെ രക്തക്കുഴലുകളും വലുതാകുന്നു. പ്രൊജസ്റ്റീറോണ്‍ എന്ന സ്രാവം ഗ്രന്ഥികളെയും സജ്ജമാക്കുന്നു.