ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര്‍ പാടില്‍ കണ്ണീര്‍ അഞ്ജലികള്‍.. താരം

സംവിധായകന്‍ സച്ചിയുടെ വിയോത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ സിനിമാലോകം. ഒരിക്കലും മറക്കാനാകാത്ത സഹോദരന്റെ വേര്‍പാട് എന്നാണ് നടന്‍ ദിലീപ് സച്ചിയെക്കുറിച്ച് പറയുന്നത്. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദരാഞ്ജലികള്‍ സച്ചിയ്ക് നൽകിയിരിക്കുന്നത്. ഇങ്ങനെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ
എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു,
എന്ത് പറയാന്‍…
ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര്‍ പാടില്‍ കണ്ണീര്‍ അഞ്ജലികള്‍

അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി ഉണ്ടായിരുന്നത്. രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിക്കുന്നത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!