തൃശ്ശൂർ: അന്തരിച്ച സംവിധായകന് സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുന്നു. മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോയിരിക്കുന്നു. രാവിലെ 9.30 മുതല്‍ 10 മണി വരെ ഹൈക്കോടതി പരിസരത്ത് പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. അതിനു ശേഷം വീട്ടിലേക്ക് കൊണ്ടു പോകും. വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്കാരം നടത്തുന്നത്. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് ചേംബര്‍ ഹാളിലാണ് പൊതു ദര്‍ശനത്തിനു വയ്ക്കുന്നത്.
എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്നു സച്ചി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാപ്രവര്ത്തകരെത്തുന്നതാണ്. അതിനു ശേഷമാണ് തമ്മനത്തെ വീട്ടില്‍ കൊണ്ടു പോകുന്നത്. അവിടെയും പൊതു ദര്ശനനത്തിന് വെയ്ക്കും.