യു​​​വ​​​താ​​​രം നീ​​​ര​​​ജ് മാ​​​ധ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​യി​​ല്‍ വ്യ​​ക്ത​​ത വേണമെന്ന് ഫെ​​​ഫ്ക

കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ല്‍ വി​​​വേ​​​ച​​​ന​​​മു​​​ണ്ടെ​​​ന്ന യു​​​വ​​​താ​​​രം നീ​​​ര​​​ജ് മാ​​​ധ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​യി​​ല്‍ വ്യ​​ക്ത​​ത വേണമെന്ന് മ​​​ല​​​യാ​​​ള സി​​​നി​​​മാ സാ​​​ങ്കേ​​​തി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഫെ​​​ഫ്ക ആവശ്യപ്പെട്ടിരിക്കുന്നു.

ബോ​​​ളി​​​വു​​​ഡ് താ​​​രം സു​​​ശാ​​​ന്ത് സിം​​​ഗ് ര​​​ജ്പു​​​തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് പി​​​ന്നാ​​​ലെ നീ​​​ര​​​ജ് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ന്മേ​​​ല്‍ വ്യ​​​ക്ത​​​ത ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഫെ​​​ഫ്ക ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി. ​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യ്ക്ക് ക​​​ത്ത് നൽകുകയുണ്ടായി. മ​​​ല​​​യാ​​​ള സി​​​നി​​​മാ ലോ​​​ക​​​ത്ത് നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന വി​​​വേ​​​ച​​​ന​​​ത്തെ​​ക്കു​​​റി​​​ച്ചും മേ​​​ധാ​​​വി​​​ത്വ​​​ത്തെ​​ക്കു​​​റി​​​ച്ചു​​​മാ​​​ണ് നീ​​​ര​​​ജ് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ ആ​​​രോ​​​പ​​​ണം ഉയർത്തിയിരിക്കുന്നത്.

അ​​​ഭി​​​ന​​​യ​​ലോ​​​ക​​​ത്ത് എ​​​ത്തു​​​ന്ന താ​​​ര​​​ങ്ങ​​​ളി​​​ല്‍ സി​​​നി​​​മാ​​പാ​​​രമ്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കാ​​​ണ് കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ല്ലാ​​​ത്ത​​​വ​​​രെ മാ​​​റ്റി നി​​​ര്‍​ത്തു​​​ന്ന പ്ര​​​വ​​​ണ​​​ത ഏ​​​റെ​​​യു​​​ണ്ടെ​​​ന്നും നീ​​​ര​​​ജ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു . വ​​​ള​​​ര്‍​ന്നു​​​വ​​​രു​​​ന്ന ഒ​​​രു താ​​​ര​​​ത്തി​​​നെ മു​​​ള​​​യി​​​ലെ നു​​​ള്ളു​​​ന്ന​​​തി​​​ന് ഒ​​​രു സം​​​ഘം ത​​​ന്നെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും താ​​​രം ആ​​​രോ​​​പി​​​ക്കുകയുണ്ടായി.

മ​​​ല​​​യാ​​​ള​​​ സി​​​നി​​​മ​​​യി​​​ല്‍ മു​​​ള​​​യി​​​ലെ നു​​​ള്ളു​​​ന്ന​​​വ​​​രു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ര്‍​ശം ആ​​​രെ​​​യൊ​​​ക്കെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണെ​​​ന്ന് നീ​​​ര​​​ജ് വ്യ​​​ക്ത​​​മാ​​​ക്ക​​​ണമെന്നും അ​​​ങ്ങ​​​നെ ഉ​​​ള്ള​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഒ​​​പ്പം നി​​​ല്‍​ക്കുമെന്നും ഫെ​​​ഫ്ക അറിയിക്കുകയുണ്ടായി. നീ​​​ര​​​ജി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ല്‍ സ്ത്രീ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ര്‍​ശം ഉ​​​ണ്ടെ​​​ന്നും ഫെ​​​ഫ്ക ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​ല​​​യാ​​​ള​​സി​​​നി​​​മ​​​യി​​​ലും താ​​​ര​​​ങ്ങ​​​ള്‍ വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്ന് നീ​​​ര​​​ജി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന് പി​​​ന്നാ​​​ലെ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ഡ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ക​​​മ​​​ല്‍ അ​​​ട​​​ക്കം സംഭവത്തിൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി എത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!