കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേർപാടിൽ ദുഃഖം പങ്കുവെച്ച് നടന് പൃഥിരാജ്. സച്ചിയുടെ വിയോഗം മലയാള സിനിമ ലോകത്തിനു വലിയ നഷ്ട്ടം തന്നെയാണ്. പയറ്റി തെളിഞ്ഞ തിരക്കഥാകൃത്താണെന്ന് മുന്‍പ് തന്നെ തെളിയിച്ച സച്ചി സിനിമ സംവിധാനവും തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചു തന്നയാളാണ് സച്ചി എന്ന് താരം പറയുന്നു. ഒറ്റ വരിയിലെങ്കിലും അദ്ദേഹം ഫേസ്ബുക്കിലുടെ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു.
അന്തരിച്ച സച്ചി പൃഥിരാജിന്റെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവഹിച്ച വൃക്തി കൂടിയാണ്. പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടികൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്റെ അഭിനയ ജീവിതത്തില്‍ എക്കാലവും മികച്ച വേഷങ്ങളാണ്. അവസാന ചിത്രം അയ്യപ്പനും കോശിയും ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ദക്ഷിണേന്ത്യയില്‍ ഒട്ടാകെ പ്രശസ്തി ആര്‍ജിച്ച ചിത്രം കൂടിയായിരുന്നു ഇതൊക്കെ.
തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ വെച്ചാണ് സച്ചി ഇന്നലെ രാത്രിയോടെ മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തുകയുണ്ടായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം ലഭിക്കുന്നത്. ശേഷം അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന് ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അറിയിക്കുകയുണ്ടായി.