സ്തനം എന്നത് സ്ത്രീകളുടെ നെഞ്ചിനോട് ചേര്‍ന്ന് കാണുന്ന വീര്‍ത്ത അവയവം ആണ്.രണ്ടാമത്തെ വാരിയെല്ലു മുതല്‍ ആറാമത്തെ വാരിയെല്ലുവരെ സ്തനങ്ങള്‍ക്ക് വിസ്താരം ഉണ്ടാകാം. സ്തനങ്ങളുടെ അരിക് മുകളില്‍ കക്ഷം വരെ എത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്തനങ്ങള്‍ ഒരു ചെറിയ മുകുളത്തിന്റെ വലിപ്പം തന്നെയാണ് ജനിക്കുമ്ബോഴും. പത്തു മുതല്‍ പതിനാലു വയസ്സിനും മുന്നായി ഇവ വികാസം പ്രാപിക്കാറില്ല. പ്രായ പൂര്‍ത്തിയാവുന്ന ഈ പ്രായത്തിലാണ് കക്ഷത്തിലെ രോമങ്ങള്‍ വളരുന്നത്. ഇതോടെ സ്തനങ്ങളും വളര്‍ന്നു തുടങ്ങുന്നു.ശരീരത്തില ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ സ്വാധീനത്തില്‍ സ്തനങ്ങള്‍ വളരുന്നു. സ്തനങ്ങളുടെ വലിപ്പം പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങുന്നതു വരെ അത് തുടരുന്നു.അങ്ങനെ ഒരു സ്ത്രീ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതോടെ അവളുടെ സ്തനങ്ങളും വളര്‍ച്ച പ്രാപിക്കുന്നു.
എന്നാൽ മുലയൂട്ടുന്ന അമ്മമാരുടെ ഏറ്റവും വലിയ പരാതിയാണ് അയഞ്ഞതും തൂങ്ങിയതുമായ സ്തനങ്ങള്‍. അമ്മമാർക്ക് മുലയൂട്ടുന്നതിൽ ശുപാപ്തി വിശ്വാസം ഉണ്ടെങ്കിലും അവരുടെ ശരീരത്തിലെ മാറ്റങ്ങളിൽ അതൃപ്തി ഉണ്ട്, ഗർഭിണിയാകുമ്പോൾ തന്നെ സ്തനങ്ങള്‍ക്ക് നല്ല വ്യത്യാസം ഉണ്ടാകാറുണ്ട്. അത് പഴയ അവസ്ഥയിൽ എത്തിക്കാൻ വളരെ പരിശ്രമം ആവശ്യമാണ്. സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങി നില്ക്കുന്നതും പല സ്ത്രീകളിലും ആത്മവിശ്വാസം കുറയ്ക്കുന്നു.