അനൂപിന് പിന്നാലെ അഖില്‍ സത്യനും സംവിധായകനാകുന്നു. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം ആരംഭിച്ചു

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യൻ സംവിധായകനാവുന്നു.അനൂപ് സത്യന് പിന്നാലെയാണ് ഇപ്പോൾ സത്യനന്തിക്കാടിന്റെ അടുത്ത മകനും സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഫഹദ് ഫാസിലിനെ ചിത്രത്തിന്റെ നായകൻ. ചിത്രത്തില്‍ നടി അഞ്ജന പ്രകാശാണ് ഫഹദിന്റെ നായിക. കൊച്ചിയിലാണ് അഖില്‍ സത്യന്‍ ചിത്രത്തിന് തുടക്കമായിരിക്കുന്നത്. കടവന്ത്രയിലെ കുമാരനാശാന്‍ നഗറിലെ ഫ്‌ളാറ്റില്‍ നടന്ന ചടങ്ങില്‍ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന വിജി വെങ്കിടേഷാണ് ഭദ്രദീപം തെളിയിച്ചത്.
നടൻ വിനീതും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഖില്‍ സത്യന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത് . ഗോവയിലും മുംബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാർക്കാടാണ് സിനിമ നിര്‍മ്മിക്കുന്നത്.

അതേസമയം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ റിലീസിങ്ങിനൊരുങ്ങുകയാണ്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരാവുന്ന ചിത്രത്തില്‍ ശോഭനയും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തില്‍ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!