സച്ചി ഇനി ഓർമ്മ മാത്രം..! മൃതദേഹം രവിപുരം ശമ്‍ശാനത്തില്‍ സംസ്‍ക്കരിച്ചു

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം രവിപുരം ശമ്‍ശാനത്തില്‍ ഇന്നലെ സംസ്‍ക്കരിച്ചു. മൃതദേഹം രാവിലെയാണ് തൃശ്ശൂരിൽ നിന്നും കൊച്ചിയിൽ കൊണ്ടെത്തിച്ചത്. തുടർന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചേംബർ ഹാളിൽ പത്തരവരെ പൊതുദർശനത്തിന് വയ്ക്കുകയുണ്ടായി. ശേഷം കൊച്ചി തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച പ്രിയ കലാകാരന് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നൂറ് കണക്കിന് പേര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

സിനിമയിൽ എത്തുന്നതിന് മുമ്പ് പത്ത് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ച സച്ചിക്ക് നിരവധി അഭിഭാഷക സുഹൃത്തുക്കളും ഹൈക്കോടതിയിലെ ജഡ്ജിമാരും ആദരാജ്ഞലികൾ അർപ്പിക്കുകയുണ്ടായി. തൃശൂരിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ സ്വദേശം. എറണാകുളം ലോ കോളേജിലെ എൽഎൽബി പഠനസമയത്ത് സജീവമായിരുന്നു ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളാണ് സച്ചിയിലെ ചലച്ചിത്രകാരനെ രൂപപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!