” മുംബെെ തെരുവിൽ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നിക്കുന്നത് കാണാൻ താൻ ആ​ഗ്രഹിക്കുന്നു…’ബോളിവുഡ് താരത്തിന്റെ വാക്കുകൾ വൈറൽ

ദം​ഗൽ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന ഷെയ്ക്ക്. ഇപ്പോളിതാ താരം വെളിപ്പെടുത്തിയ തന്റെ ഒരു ആഗ്രഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. ആഗ്രഹം ഇത്തിരി കൂടിപ്പോയില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരിക്കുന്ന ചോദ്യം. താരത്തിന്റെ ആഗ്രഹം മറ്റൊന്നുമല്ല, മുംബെെ തെരുവിൽ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് ഒന്ന് കാണണം. ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാത്തിമ നൽകിയ മറുപടിയാണ് താരം ഇക്കാര്യം വെളിപ്പെടുത്താൻ ഇടയാക്കിയത്.

മുംബെെ തെരുവിൽ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നിക്കുന്നത് കാണാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നാണ് ഫാത്തിമ പറയുന്നത്. ഇതു കൂടാതെ ഈഫൽ ടവറിന്റെ മുകളിൽ ഒരാൾ ‘പ്രപ്പോസ്’ ചെയ്യുന്ന രം​ഗം ഉണ്ടെങ്കിൽ അതിൽ ഷാരൂഖിനെയും തന്നെയുമാണ് മനസ്സിൽ സങ്കൽപ്പിക്കുകയെന്നും ഫാത്തിമ വ്യക്തമാക്കി. ഏതായാലും നടിയുടെ ആഗ്രഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചക്ക് വഴിതെളിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!