തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ചിത്രം പങ്കുവച്ചു താരം

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് മോഹന്‍ലാല്‍. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച്‌ താരം രംഗത്ത് എത്തിയിരുന്നു.

ലോക്ക്‌ഡൗണ്‍ കാലം ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ബെയ്‌ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ്. ബെയ്‌ലിയെ സ്നേഹപൂര്‍വ്വം ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്.

ചിത്രങ്ങള്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് അത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് . പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു . ലോക് ഡൗണ്‍ കാലത്തെ മോഹന്‍ലാലിന്റെ താടി ലുക്കും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!