അങ്കണവാടി ടീച്ചർമാരെ അപമാനിച്ച് പരാമർശങ്ങൾ നടത്തിയ നടൻ ശ്രീനിവാസനെതിരെ ഹരീഷ് പേരടി

അങ്കണവാടി ടീച്ചർമാരെ കുറിച്ച് അപമാനിച്ച് പരാമർശങ്ങൾ നടത്തിയ നടൻ ശ്രീനിവാസനെതിരെ നാടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്…;

നമ്മുടെ അങ്കണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍. അവര്‍ കുട്ടികളുടെ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ?..കുറെ വിദേശ സിനിമകള്‍ കണ്ട് ആ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച്‌ വയ്ക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് .അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്.അത് വലിയ സഹനവും സമരവുമാണ്..

തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാള്‍ വലിയ സംഘര്‍ഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്.ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാര്‍ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്.കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും രാജ്യാന്ത്ര മാധ്യമങ്ങള്‍ പുകഴത്തുന്നത് ഡോക്ടറേറ്റില്ലാത്ത ഈ അങ്കണവാടി അമ്മമാര്‍ ജീവിതം പണയം വച്ച്‌ സമൂഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!