അവതാരകയായും അഭിനേത്രിയായും പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ഇതിനെല്ലാം പുറമെ പ്രേക്ഷകർക്കു പ്രിയങ്കരിയാക്കിയത് വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവുമാണ്.
കുട്ടിക്കാലത്ത് താനൊരു പഞ്ചപാവമായിരുന്നു, അമ്മയും അപ്പൂപ്പനും കൂടിയാണ് തങ്ങളെ വളർത്തിയതെന്നും അച്ഛൻ കുട്ടികാലത്ത് തന്നെ മരണപ്പെട്ടിരുന്നു, ഏഴ് വയസ്സ് മുതൽ പതിനാലാം വയസ്സ് വരെ സ്കൂളിൽ അസംബ്ളി കൂടുമ്പോൾ ബോധംകെട്ട് വീണിട്ടുണ്ടെന്നും രഞ്ജിനി പറയുകയാണ്.
തന്റെ ക്ലാസ്സിലുള്ള മറ്റ് കുട്ടികളുടെ അച്ഛനെയും അമ്മയെയും കാണുമ്പോൾ ദേഷ്യവും സങ്കടവും വരാറുണ്ടെന്നും അത് തനിക്ക് അച്ഛൻ നഷ്ടപ്പെട്ടത് കൊണ്ടുള്ള സങ്കടമായിരുന്നുവെന്നും രഞ്ജിനി വ്യക്തമാകുന്നു. എന്നാൽ ഇപ്പോൾ ബോധം കെടുന്ന രീതി തനിക്കില്ലന്നും, ഇന്നത്തെ രഞ്ജിനിയെ മാറ്റി തീർക്കുകയായിരുന്നു. ഈ രഞ്ജിനിയിലാണ് സുരക്ഷിതത്വം എന്നാൽ ഈ ലോകത്ത് ആണില്ലാത്ത കുറവ് കുറവുതന്നെയാണ് അത് തന്നെ വേട്ടയാടുന്നുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി.