”നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങല്‍ക്കുണ്ട്… കോവിഡ് ബാധിച്ചുവെന്നുള്ള വ്യാജവാർത്തക്ക് മറുപടിയുമായി താരം

ചെന്നൈ: തമിഴ് സൂപ്പര്‍താരം നയന്‍താരക്കും കാമുകനും സംവിധായകനുമായ വിഗ്‌നേഷ് ശിവനും കൊറോണ വൈറസ് രോഗം ബാധിച്ചുവെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് ഇരുവരും രംഗത്ത് എത്തിയിരിക്കുന്നു. പ്രചാരണങ്ങള്‍ തള്ളി വിഘ്‌നേഷ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തീര്‍ത്തും രസകരമായ വീഡിയോ ആണ് നയന്‍താരയ്‌ക്കൊപ്പം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചരിക്കുന്നത്.

”ഞങ്ങള്‍ക്ക് ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെ കാണുന്നു. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും മെനഞ്ഞെടുത്ത വ്യാജ വാര്‍ത്തകളോട്… ഞങ്ങള്‍ സന്തോഷത്തിലാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങല്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ” വീഡിയോക്കൊപ്പം വിഘ്‌നേഷ് ഷിവന്‍ കുറിച്ചു.

നയന്‍താരക്കും കാമുകനും കൊറോണ വൈറസ് ആണെന്നും ഇരുവരും എഗ്‌മോറില്‍ ചികില്‍സയില്‍ ആണെന്നുമായിരുന്നു തമിഴ് പത്രത്തിന്റെ വാർത്ത. ചെന്നൈയില്‍ നിയന്ത്രണവിധേയമാകാത്ത തരത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിനാല്‍ ഈ പ്രചാരണം ശരിയാണെന്ന് കരുതുകയുണ്ടായി നിരവധി പേര്‍. ഇരുവരുടെയും സുഖവിവരം അന്വേഷിച്ച്നിരവധി ആരാധകരാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!