” കേദാര്‍നാഥിന്റെ ചിത്രീകരണത്തിനിടെ സുശാന്തിന്റെ ചുമലില്‍ ഒരുപാട് ഭാരമുണ്ടായിരുന്നു… അഭിഷേക് കപൂര്‍

സിനിമാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് യാത്രയായത്. 2018-ല്‍ റിലീസ് ചെയ്ത ‘കേദാര്‍നാഥ്’ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം സുശാന്തിനെ നഷ്ടപ്പെട്ടുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ അഭിഷേക് കപൂര്‍ പറയുകയുണ്ടായി.

അഭിഷേക് കപൂറിന്റെ വാക്കുകള്‍:

ചിത്രത്തിനായി കഠിനാദ്ധ്വാനമാണ് സുശാന്ത് ചെയ്തത്. പരാതികളൊന്നുമില്ലാതെ സാറയെ കൊട്ടയില്‍ ചുമന്നു നടന്നു. കേദാര്‍നാഥിന്റെ ചിത്രീകരണത്തിനിടെ സുശാന്തിന്റെ ചുമലില്‍ ഒരുപാട് ഭാരമുണ്ടായിരുന്നു. മാധ്യമങ്ങള്‍ അദ്ദേഹത്തെ കുറിച്ച് ധാരാളം എഴുതിയിരുന്നു.

ചിത്രത്തിന് ശേഷം ഒന്നര വര്‍ഷത്തോളം സുശാന്തുമായി സംസാരിച്ചിട്ടില്ല. അമ്പതു തവണ സുശാന്ത് ഫോണ്‍ നമ്പര്‍ മാറ്റിയിരുന്നു. കേദാര്‍നാഥ് റിലീസ് ചെയ്തപ്പോഴും മാധ്യമങ്ങള്‍ സുശാന്തിനെ പഴിച്ചു. സാറക്ക് ലഭിച്ച അംഗീകാരം സുശാന്തിന് ലഭിച്ചില്ല. അദ്ദേഹത്തിന് നഷ്ടബോധം സംഭവിച്ചതു പോലെ തോന്നി.

ചിത്രത്തിന്റെ വിജയാഘോഷത്തിന് ക്ഷണിക്കാന്‍ മെസേജുകള്‍ അയച്ചു. സുശാന്ത് പ്രതികരിച്ചില്ല. ജനുവരിയില്‍ വീണ്ടു മെസേജുകള്‍ അയച്ചു. ജന്മദിനത്തിലും സുശാന്ത് പ്രതികരിച്ചില്ല. അദ്ദേഹം നല്ല സ്ഥലത്തല്ലെന്ന് എനിക്ക് മനസ്സിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!