മണിക്കുട്ടനെ നായകനാക്കി സൂരജ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റൂട്ട്മാപ്പ്’ . ശബരീനാഥ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ പാലിച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങുകയാണ്. ലോക്ഡൗണിനിടെ ചെന്നൈയില്‍ ചിത്രീകരണം ആരംഭിച്ച സിനിമാണ് റൂട്ട്മാപ്പ്.
മൂന്നു ഫ്ളാറ്റുകളുടെയുള്ളില് നടക്കുന്ന സംഭവവികാസങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഫ്ളാറ്റിന്റെ സെറ്റ് വര്‍ക് തിരുവനന്തപുരത്തു കലാസംവിധായകന്‍ മനോജ് ഗ്രീന്‍വുഡ്സിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പുതുമുഖം ശ്രുതി റോഷന് നായികയാകുന്ന ചിത്രത്തില്‍ നോബി, അനീഷ് റഹ്മാന്, സുജിത് എസ് നായര്‍, ആനന്ദ് മന്മഥന്, പ്രകാശ് ദീപക്ക് തുടങ്ങിയവര്‍ക്കൊപ്പം ‘നീര്‍മാതളം പൂത്തകാലം’ സിനിമയിലെ നായകന് ഖല്‍ഫാനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.