”എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ്… ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുമായി താരം

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയ നടനാണ് ചെമ്പന്‍വിനോദ്. താരത്തിന്റെ വിവാഹ വാര്‍ത്തയെ തുടർന്ന് വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്. ഇപ്പോളിതാ ഈ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് ചെമ്പന്‍വിനോദും ഭാര്യയും.

ഒരു സൂചനപോലും തരാതെ അപ്രതീക്ഷിതമായാണ് ലോക്ഡൗണ്‍കാലത്ത് വിവാഹം നടന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള വ്യക്തിക്ക് തന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടുണ്ടെന്നും മറിയം എടുത്ത തീരുമാനമാണിത് അത് സമൂഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറാണെന്നും ചെമ്പന്‍ വിനോദ് വ്യക്തമാക്കി.

മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം ജീവിത പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ തന്നെ ഒരാളെ കിട്ടിയെന്നും താരം പറയുന്നു. പതിനേഴ് വയസ്സിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ട്, എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ സങ്കല്‍പത്തിലുള്ള ആളാണ് മറിയമെന്നും താരം പറയുന്നു. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല എന്നാണ് വിമര്‍ശകരോട് മറിയത്തിന് പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!