മലയാള സിനിമയിലെ യുവനടന്മാരില് മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ആസിഫ് അലി. 2019 എന്ന വര്‍ഷം ഒരു പക്ഷെ ആസിഫ് അലിയെന്ന താരത്തിനുള്ളിലെ നടനെ മലയാളികള്‍ ഏറെ അടുത്തറിഞ്ഞ വര്‍ഷമെന്ന നിലയിൽ ആണ് അടയാളപെടുത്താൻ കഴിയുന്നത്. ഇപ്പോളിതാ കൈരളി ടിവിയിലെ ജെബി ജംഗ്ഷന് എന്ന പരിപാടിയില്‍ ആസിഫലി അതിഥിയായെത്തിയ എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതില്‍ ജോണ്‍ബ്രിട്ടാസ് ആസിഫ് അലിയോട് ലിപ് ലോക്ക് രംഗങ്ങള്‍ സിനിമയില്‍ ചെയ്യുന്നതില്‍ പേടി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിനെപ്പറ്റി ആസിഫ് പറയുന്നതാണ് ചർച്ചയാക്കുന്നത്.
സ്ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണി ബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാന്‍ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്സില്‍ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററില്‍ പോയി ഈ സീന്‍ എത്താറായപ്പോള്‍ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീന്‍ കഴിഞ്ഞു ഞാന്‍ അവളെ ഒന്ന് നോക്കി. ആള് ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു. താരത്തിന്റെ വാക്കുകൾ.
2013ലാണ് ആസിഫലിയും സമയും വിവാഹിതരായത്.