ബിഗ് ബോസ്സിൽ വീണ – ജസ്ല സംഘർഷം

അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ തട്ടമിട്ട് ഫ്ലാഷ് മൊബ് നടത്തിയതിന് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ജസ്ല മാടശ്ശേരി. സ്റ്റേജ് ഷോകളിലും മറ്റും നിറഞ്ഞ സാന്നിദ്ധ്യമാണ് വീണ നായർ. ഇരുവരും തമ്മിലുള്ള വഴക്ക് ബിഗ് ബോസ്സിൽ വലിയൊരു കോളിളക്കം തന്നെയാണ് ഉണ്ടാക്കിയത്. കോമൺ ഹാളിലിരുന്ന് ജസ്ലയും വീണയും കൂടി ശാന്തമായി തുടങ്ങിയ സംസാരം പിന്നീട് വലിയ വഴക്കിലേക്കാണ് ചെന്നെത്തിയത്.

ഏക- ദൈവ വിശ്വാസമുള്ള മുസ്ലിം മതത്തിൽ സ്ത്രീ – പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് എല്ലാ മതങ്ങളെയും വിമർശിക്കുകയായിരുന്നു ജസ്ല. എന്നാൽ ഇത് കേട്ട് നിയന്ത്രണം വിട്ട വീണ താൻ പിന്നെ എന്തിനാണ് താലിയും സിന്ദൂരവും അണിഞ്ഞിരിക്കുന്നത് എന്ന മറു ചോദ്യവുമായി എത്തി. തുടർന്നുണ്ടായത് സംഭവ ബഹുലമായ രംഗങ്ങളായിരുന്നു.

സ്വന്തം താലിയും സിന്ദൂരവും തനിക്ക് ഒരിക്കലും മാറ്റിവെക്കാനാകില്ലെന്നായിരുന്നു വീണയുടെ വാദം. എന്നാൽ ഭൂരിപക്ഷത്തിന്റെ തീരുമാനം മാത്രം അംഗീകരിക്കാനിക്കില്ലെന്നും ആദ്യം പോയി ഭരണഘടന പഠിക്കൂ എന്നുമാണ് ജസ്ല പറഞ്ഞത്.
ഭരണ ഘടന പഠിച്ചിട്ടല്ല താൻ ഇത് വരെ എത്തിയതെന്നും ദൈവത്തിലാണ് തന്റെ വിശ്വാസമെന്നും വീണ തർക്കിച്ചു. ഭർത്താവിനെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും വീണ വാദിച്ചു.

എന്നാൽ വെറും ഇരുപത്തി നാല് വയസുള്ള പെൺകുട്ടിയാണ് താനെന്നും ‘ആദ്യം കുറച്ച് വളര് ‘ എന്നുമുള്ള കുറ്റപ്പെടുത്തലിൽ നിയന്ത്രണം വിട്ട ജസ്ല ‘കുറെ തടി വെച്ച് സംസാരിച്ചിട്ട് കാര്യമില്ല’ എന്ന മറുപടിയാണ് നൽകിയത്. എന്നാൽ ജസ്ല ബോഡി ഷൈമിങ് നടത്തി എന്നായി വീണ. ബോഡി ഷൈമിങ് ഒന്നുമല്ല തന്നോട് പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത് എന്ന് ജസ്ലയും പ്രതികരിച്ചു.

വീണയെ കുലസ്ത്രീ എന്ന് വിളിച്ച ജസ്ലയോട് വീണ പറഞ്ഞത് ഇങ്ങനെ ‘കുലസ്ത്രീ എന്നൊന്നും പറഞ്ഞ് എന്റെയടുത്ത് വരണ്ട. അതൊക്കെ ഫേസ്ബുക്കിൽ പറഞ്ഞാൽ മതി’.എന്തായാലും ഏറെ നേരം നീണ്ടു നിന്ന വഴക്കിന്റെ മട്ടും ഭാവവും മാറിത്തുടങ്ങിയപ്പോൾ പതുക്കെ ഓരോരുത്തരായി വന്ന് ഇരുവരെയും പിടിച്ച മാറ്റുകയാണുണ്ടായത്.

 

<iframe width=”480″ height=”270″ src=”https://www.youtube.com/embed/aUtGSILOvOk” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!