മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നായികയാണ് ഗോപിക. 2002ല്‍ പ്രണയമണി തൂവല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഗോപിക വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറിനിൽകുകയാണ്. എന്നാൽ ഇതാ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് തുളസീദാസ്.
ഗോപികയുടെ ആദ്യ ചിത്രം പ്രണയമണിത്തൂവലിന്റെ സംവിധായകനാണ് തുളസീദാസ്. തന്റെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ഗോപിക തന്നെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാണ് സംവിധായകന് പറയുകയുണ്ടായത്. എന്തുക്കൊണ്ടാണ് തുളസീദാസിനെ വിവാഹത്തിനു ക്ഷണിക്കാതിരുന്നത് എന്നു അന്ന് ഒരു പത്രപ്രവര്ത്തകന് താരത്തോട് ചോദിക്കുകയുണ്ടായിരുന്നു. തുളസീദാസ് വന്നാല്‍ മറ്റ് പലരും വരില്ല എന്നായിരുന്നു ഇതിനു ഗോപിക നല്കിയ മറുപടിയും.