പെൻഗ്വിൻ ചിത്രത്തെയും കീര്‍ത്തി സുരേഷിന്റെ പ്രകടനത്തെയും പ്രശംസിച്ച് നടി രശ്‍മിക മന്ദാന

കീര്‍ത്തി സുരേഷ് നായികയായി പ്രദര്‍ശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പെൻഗ്വിൻ. ഈ ചിത്രം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്രപ്രതികരണമാണ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തെയും കീര്‍ത്തി സുരേഷിന്റെ പ്രകടനത്തെയും പ്രശംസിച്ച് നടി രശ്‍മിക മന്ദാന രംഗത്ത് വന്നിരിക്കുകയാണ്. മികച്ച ചിത്രമാണ് പെൻഗ്വിൻ എന്നാണ് രശ്‍മിക അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് പെൻഗ്വിൻ റിലീസ് ചെയ്തിരിക്കുന്നത്. നായിക കേന്ദ്രീകൃതമായ ചിത്രമായിരുന്നു പെൻഗ്വിൻ. കീര്‍ത്തി സുരേഷ് ഒരു കുഞ്ഞിന്റെ അമ്മയായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് എന്നത്തെയും പോലും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും എല്ലാ അമ്മമാര്‍ക്കും മനസിലാകുന്ന കഥയാണ് ചിത്രത്തിലേത് എന്നും രശ്‍മിക മന്ദാന വ്യക്തമാക്കി. രശ്‍മിക മന്ദാന കഴിഞ്ഞ ദിവസമാണ് ചിത്രം കാണുകയുണ്ടായത്. സംവിധായകനായ ഈശ്വര്‍ കാര്‍ത്തിക്കിനെയും അഭിനന്ദിക്കുകയാണ് എന്ന് രശ്‍മിക മന്ദാന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!