”ഒരു സന്തോഷ വാർത്ത പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്.. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് രാഖി സാവന്ത് രംഗത്ത്

വിവാദ പ്രസ്‍താവനകളിലൂടെ എപ്പോഴും ചർച്ചചെയ്യപ്പെടുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് രാഖി സാവന്ത് നടത്തിയ ഒരു പ്രസ്‍താവന ആരാധകര്‍ ഏറെ ചര്‍ച്ചയാക്കുന്നത്.

സുശാന്ത് സിംഗിനെ സ്വപ്‍നത്തില്‍ കണ്ടുവെന്നാണ് രാഖി സാവന്ത് പറയുന്നത്. ഒരു സന്തോഷ വാർത്ത പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്‍നത്തിൽ ഒരാള്‍ എന്റെ അരികിൽ വന്നു. മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാൻ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗർഭപാത്രത്തിലൂടെയാകും ഞാൻ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞുവെന്ന് രാഖി സാവന്ത് പറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!