‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാൻ’ എന്ന് ചോദിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരിക്കുന്നു. ‘എ’ എന്ന് എഴുതിയ പോസ്റ്ററാണ് പെല്ലിശ്ശേരി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 1നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചോ അണിയറപ്രവർത്തകരെക്കുറിച്ചോ ഒന്നും ലിജോ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
എന്നാൽ പോസ്റ്റിനു താഴെ നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏത് സിനിമയ്ക്കാണ് പോയതെന്ന് ചോദിച്ചാൽ ഞാനെന്ത് പറയും ഈശ്വരാ എന്ന് തുടങ്ങി തടയാൻ വന്നവരെ തുട കാണിച്ച് പിന്തിരിപ്പിക്കാനുള്ള സൈക്കളോജിക്കൽ മൂവ്മെന്റ് എന്ന് വരെ ആരാധകർ പറയുകയാണ്. എന്നാൽ ഇതിനിടയിൽ പണ്ട് പറഞ്ഞുവച്ച ആന്റിക്രൈസ്റ്റ് ചിത്രം എവിടെയെന്നും ആരാധകർ ചോദിക്കുകയാണ്. എ എന്നതിനർത്ഥം ആന്റിക്രൈസ്റ്റ് ആണെന്നും ഒരുകൂട്ടം ആരാധകർ പറയുകയാണ്.